മുംബൈയില്‍ പതിമൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയ കൗമാരക്കാരി മരിച്ചു

മുംബൈ: മുംബൈയില്‍ പതിമൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി കൗമാരക്കാരി ആത്മഹത്യ ചെയ്തു.

മുംബൈ നഗരത്തിലെ താര്‍ദേവിലുള്ള ഇംപീരിയല്‍ ടവര്‍ എന്ന കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് പ്രിയങ്ക കോത്താരി എന്ന കൗമ്മാരക്കാരിയാണ്.

പരിക്കേറ്റ ഉടന്‍ തന്നെ പ്രിയങ്കയെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടി ജീവനൊടുക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Top