മുംബൈ: സുപ്രീംകോടതിവിധി വന്നശേഷം മാത്രമേ മഹാരാഷ്ട്രയില്‍ പൗരത്വഭേദഗതിനിയമം നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കു എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
പൗരത്വനിയമത്തെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജികളുണ്ട്. നിയമം ഭരണഘടനാവിരുദ്ധമാണോ എന്നകാര്യം സുപ്രീംകോടതി തീരുമാനിക്കും. അതിനുശേഷമേ ഇവിടെ എന്തുനിലപാട് സ്വീകരിക്കണം എന്ന് ആലോചിക്കേണ്ടതുള്ളൂവെന്ന് ഉദ്ധവ് പറഞ്ഞു.
നിയമംനടപ്പാക്കില്ലെന്ന് സഖ്യകക്ഷിയായ കോണ്‍ഗ്രസും നടപ്പാക്കാന്‍ പ്രതിപക്ഷമായ ബി.ജെ.പി. ശിവസേനയ്ക്ക് സഹായം നല്‍കുമെന്ന് പറഞ്ഞ സാഹചര്യത്തിലാണ് ഉദ്ധവ് ഇക്കാര്യം വ്യക്തമാക്കിയത്.
സിന്ധു നദി മുതല്‍ സിന്ധു മഹാസമുദ്രം വരെയുള്ള രാജ്യമാണ് ഇന്ത്യ എന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. എന്നാല്‍ പുതിയ പൗരത്വനിയമം ഈ ആശയങ്ങള്‍ക്ക് അനുസൃതമാണോയെന്ന് ബി.ജെ.പി. വ്യക്തമാക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.