മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ആദ്യ സെഷനില്‍ തന്നെ വിദര്‍ഭ സംഘം ഓള്‍ ഔട്ടായി. 119 റണ്‍സിന്റെ ലീഡാണ് മുംബൈ സ്വന്തമാക്കിയത്. 105 റണ്‍സ് മാത്രമാണ് ഒന്നാം ഇന്നിംഗ്‌സില്‍ മുംബൈയ്ക്ക് നേടാന്‍ കഴിഞ്ഞത്. മൂന്ന് വിക്കറ്റ് വീതം നേടിയ ധവാല്‍ കുല്‍ക്കര്‍ണി, ധനൂഷ് കോട്യാന്‍, ഷംസ് മുലാനി എന്നിവരാണ് വിദര്‍ഭയെ തകര്‍ത്തത്.
ആദ്യ ഇന്നിംഗ്‌സില്‍ മുംബൈ 224 റണ്‍സ് നേടിയിരുന്നു. ഷര്‍ദില്‍ താക്കൂറിന്റെ ബാറ്റിംഗാണ് മുംബൈയുടെ സ്‌കോര്‍ 200 കടത്തിയത്. 69 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം താക്കൂര്‍ 75 റണ്‍സ് നേടി.
രണ്ടാം ദിനം മൂന്നിന് 31 എന്ന നിലയില്‍ വിദര്‍ഭ ബാറ്റിംഗ് പുഃനരാരംഭിച്ചു. അത്ഥര്‍വ തായിഡെ 23, ആദിത്യ താക്കറെ 19, യാഷ് റാഥോഡ് 27, യാഷ് താക്കൂര്‍ 16 എന്നിവര്‍ക്കാണ് വിദര്‍ഭ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഏഴ് ബാറ്റര്‍മാര്‍ക്ക് വിദര്‍ഭ നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.