ഐപിഎല്ലിന് മുബൈയും വേദിയാകും

ദിവസേന ഒമ്പതിനായിരത്തിലധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മുബൈയില്‍ നിന്ന് മഹാരാഷ്ട്രയിലെ മുബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്ന് ഐപിഎല്‍ വേദി മാറ്റുമെന്ന അഭ്യൂഹത്തിന് വിരാമം.

ഇനിയൊരു വേദി മാറ്റത്തിന് സമയമില്ലെന്നും അതുകൊണ്ട് വാങ്കഡെയില്‍ നിശ്ചയിച്ച മത്സരങ്ങള്‍ അവിടെ തന്നെ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവില്‍ മുബൈയിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ അക്സര്‍ പട്ടേലിനും പത്തോളം ഗ്രൗണ്ട് ജീവനക്കാര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഒരു സപ്പോര്‍ട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വാങ്കഡെ സ്റ്റേഡിയത്തിനുള്ളിലെ ബയോ സെക്യുര്‍ ബബിളിനുള്ളില്‍ കയറും മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവരില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മുബൈയില്‍ നിന്ന് വേദി മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. മത്സരത്തിന് കാണികള്‍ക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒമ്പതിന് ആരംഭിക്കുന്ന ഐപിഎല്ലില്‍ മുബൈയില്‍ ആദ്യ മത്സരം പത്തിനാണ്.

 

Top