മുംബൈ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് സംഭാവനകള്‍ നല്‍കാനൊരുങ്ങി ബജാജും ഗോദറേജും. 100 കോടി രൂപയാണ് ബജാജ് ഗ്രൂപ്പ് നല്‍കുന്നത്.
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും പാവപ്പെട്ടവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ഗ്രാമീണമേഖലയിലെ സഹായപദ്ധതികള്‍ക്കും ഈ ഫണ്ട് വിനിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാരുമായും ഇരുനൂറിലധികം എന്‍.ജി.ഒ പങ്കാളികളുമായിട്ടും സഹകരിച്ച് വിഭവങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കും’ ബജാജ് ചെയര്‍മാന്‍ രാഹുല്‍ ബജാജ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഗോദറേജ് ഗ്രൂപ്പും 50 കോടി രൂപയാണ് നീക്കിവെച്ചത്.
ഇതൊരു പ്രാരംഭ തുകയാണെന്നും ക്രമേണ കൂടുതല്‍ ഫണ്ടുകള്‍ നല്‍കാനാകുമെന്നും ഗോദ്‌റേജ് ചെയര്‍മാന്‍ ജംഷിഡ് ഗോദ്‌റേജ് വ്യക്തമാക്കി.