മുംബൈയില്‍ വീണ്ടും കനത്ത മഴ; റെയില്‍-വ്യോമ ഗതാഗതം താറുമാറായി,കൂടുതല്‍ ഡാമുകള്‍ തുറന്നേക്കും

മുംബൈ: മുബൈയിലും പരിസര പ്രദേശങ്ങളിലും കനത്തമഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പലയിടത്തും റെയില്‍വേ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ സെന്‍ട്രല്‍, വെസ്റ്റേണ്‍, ഹാര്‍ബര്‍ ലൈനുകളില്‍ ഗതാഗതം തടസപ്പെട്ടു.റോഡുകളില്‍ ഗതാഗതകുരുക്ക് രൂക്ഷമാണ്. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ദീര്‍ഘദൂര സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു.

രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചിട്ടുണ്ട്. മുപ്പതോളം ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം,മഴ കൂടുന്നതിനാല്‍ കൂടുതല്‍ ഡാമുകള്‍ തുറക്കാനുള്ള സാധ്യത പരിഗണിച്ചു പൂനെയില്‍ നിന്നും മൂന്നു യുണിറ്റ് ദുരന്ത നിവാരണ സേന അംഗങ്ങളെ മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസമായി തുടരുന്ന മഴ ഇന്നുകൂടി തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Top