മുംബൈ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ വിദേശതാരങ്ങള്‍ പങ്കെടുക്കില്ലെന്ന് സൂചന. കേന്ദ്രസര്‍ക്കാര്‍ കൊറോണയെ തുടര്‍ന്ന് വിസയ്ക്കു നിയന്ത്രണം ഏര്പ്പെടുത്തിരിക്കുന്നതിനാല് ഏപ്രില്‍ 15 വരെയുള്ള മത്സരങ്ങളില്‍ വിദേശതാരങ്ങള്‍ പങ്കെടുക്കില്ലെന്നാണ് ബിസിസിഐ പറയുന്നത്.
ഐപിഎല്‍ മത്സരങ്ങള്‍ക്കായി വിദേശതാരങ്ങള്‍ എത്തുന്നത് ബിസിനസ് വീസയിലാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിദേശതാരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ബിസിസിഐ പറഞ്ഞു.
അതേസമയം, ഐപിഎല്‍ മത്സരങ്ങള്‍ നടത്തണോ വേണ്ടയോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ശനിയാഴ്ച യോഗം ചേരും.