പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കാമുകിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കാമുകന്‍

മുംബൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കാമുകന്‍. നാഗ്പുരിനടുത്ത് വാര്‍ധയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹിതനും 7 മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമായ പ്രതി വികേഷ് നഗ്രാലെയെ (27) പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അതിവേഗ കോടതിക്കു കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

ഏറെനാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരും എന്നാല്‍ 2 വര്‍ഷം മുന്‍പ് അധ്യാപിക ബന്ധത്തില്‍ നിന്ന് അകന്നതിന്റെ പ്രതികാരമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. നഗ്രാലെയുടെ ശല്യത്തെ തുടര്‍ന്ന് അധ്യാപികയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം വിവാഹമോചനം നേടിയിരുന്നു.

ഇന്നലെ രാവിലെ ഏഴരയ്ക്ക് വാര്‍ധയിലെ ഹിഗന്‍ഘട്ടില്‍ ബസിറങ്ങി കോളജിലേക്ക് നടന്നുപോകവെ ബൈക്കിലെത്തിയ യുവാവ് പെട്രോളുമായി എത്തി യുവതിയുടെ ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ശേഷം പ്രതി കടന്നുകളയുകയായിരുന്നു. ഇയാളെ പിന്നീടാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Top