മുംബൈയിലെ 21 നിലയുള്ള ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം; ആളപായമില്ല

മുംബൈ: നവി മുംബൈയിലെ ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം. പാം ബീച്ച് റോഡിലെ സീ ഹോം എന്ന 21 നിലയുള്ള ഫ്‌ളാറ്റിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് സംഭവം. ആര്‍ക്കും അപകടമില്ലെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ രണ്ട് നിലകളിലാണ് തീപടര്‍ന്നത്. ഏഴ് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Top