മുംബൈ: കൊറോണ വൈറസ് ബാധ അതിവേഗമാണ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങളെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പണവും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളിയാണ്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു.
ഇപ്പോഴിതാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 80 ലക്ഷം രൂപ നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ.
45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കേയേഴ്‌സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ച് ലക്ഷം വീതം ജനങ്ങള്‍ക്കും തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കാനുമാണ് രോഹിത് നല്‍കിയിരിക്കുന്നത്.
കായിക ലോകത്ത് നിന്നും നിരവധി പേരാണ് ഇതിനോടകം സംഭാവനയുമായി രംഗത്തെത്തിയിരിക്കുന്നത്.