നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്ക് എതിരാളികള്‍ വിദര്‍ഭ. ആവേശകരമായ രണ്ടാം സെമിയില്‍ മധ്യപ്രദേശിനെ 62 റണ്‍സിന് വീഴ്ത്തിയാണ് വിദര്‍ഭ കലാശപ്പോരിന് തയ്യാറെടുക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 82 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് വിദര്‍ഭയുടെ തിരിച്ചുവരവ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ ആദ്യ ഇന്നിംഗ്‌സില്‍ 170 റണ്‍സിന് പുറത്തായി. മധ്യപ്രദേശിന്റെ മറുപടി 252 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ വിദര്‍ഭ 408 റണ്‍സ് അടിച്ചെടുത്തു. 314 റണ്‍സിന്റെ ലീഡാണ് രണ്ടാം ഇന്നിംഗ്‌സില്‍ വിദര്‍ഭ നേടിയത്. 315 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശ് 258 റണ്‍സില്‍ ഓള്‍ ഔട്ടായി.
അഞ്ചാം ദിനം ആറിന് 228 എന്ന സ്‌കോറില്‍ നിന്നാണ് മധ്യപ്രദേശ് ബാറ്റിംഗ് പുഃനരാരംഭിച്ചത്. 30 റണ്‍സ് കൂടെ ചേര്‍ക്കുന്നതിനിടെ അവശേഷിച്ച നാല് വിക്കറ്റ് കൂടെ മധ്യപ്രദേശിന് നഷ്ടമായി. യാഷ് താക്കൂറും അക്ഷയ് വഖാരെയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.