മുനമ്പം മനുഷ്യക്കടത്ത്; അന്വേഷണത്തിനായി കേരള പൊലീസ് ഡല്‍ഹിയിലേയ്ക്ക്

ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്ത് അന്വേഷിക്കുവാന്‍ കേരള പൊലീസ് ഡല്‍ഹിയിലേയ്ക്ക്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചതായാണ് വിവരം ലഭിക്കുന്നത്. അഡീഷണല്‍ എസ്പി എംജെ സോജനാണ് അന്വേഷണച്ചുമതല.

അതേസമയം, മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടുണ്ട്. ബോട്ട് വാങ്ങിയത് ആരാണെന്ന് തിരിച്ചറിഞ്ഞു. ശ്രീകാന്തന്‍, സെല്‍വം എന്നിവരാണ് ബോട്ട് വാങ്ങിയതെന്നാണ് പൊലീസ് പറഞ്ഞത്.

തിരുവനന്തപുരം സ്വദേശി അനില്‍കുമാറില്‍ നിന്നാണ് ബോട്ട് വാങ്ങിയത്. ബോട്ടിന്റെ വില ഒരുകോടി രണ്ടു ലക്ഷം രുപയാണെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Top