മുനമ്പം മനുഷ്യക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

kerala-high-court

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബോട്ടുടമ ഉള്‍പ്പടെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കേസിലെ മൂന്നാം പ്രതിയും മനുഷ്യക്കടത്ത് നടന്ന ബോട്ടിന്റെ ഉടമയുമായ അനില്‍കുമാര്‍ (44), ഏഴാം പ്രതി ഇടനിലക്കാരന്‍ രവി (32) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്.

ഇന്ന് അധികസത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ കേസില്‍ ഏഴ് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ടെന്നും മനുഷ്യക്കടത്ത് വകുപ്പ് കൂടി ഉള്‍പ്പെടുത്തിയതായും കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേസ് പരിഗണിച്ച കോടതി അന്വേഷണ പുരോഗതിയില്‍ അതൃപ്തി പ്രകടപ്പിച്ചിരുന്നു.

മുനമ്പം തീരത്ത് നിന്ന് കഴിഞ്ഞ ജനുവരി 12ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്.

Top