മ്യൂണിച്ച്: ജര്‍മ്മനിയിലെ മ്യൂണിച്ച് സബ്വേ സ്റ്റേഷനില്‍ ഇന്നു രാവിലെയുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നില ഗുരുതരമാണ്.
സൗത്ത് ബാന്‍ സ്റ്റേഷനിലുണ്ടായ വെടിവെപ്പിന്റെ വിവരങ്ങള്‍ ജര്‍മ്മന്‍ പോലീസാണ് പുറത്തുവിട്ടത്.
രാഷ്ട്രീയമോ മതപരമോ ആയ എന്തെങ്കിലും കാരണങ്ങള്‍ അക്രമത്തിനു പിന്നിലുണ്ടോ എന്നത് അന്വേഷിച്ചു വരികയാണ്.
അക്രമിയുടെ വ്യക്തിപരമായ കാരണങ്ങളാണ് വെടിവെപ്പിനു പുറകിലെന്ന് സംശയിക്കുന്നതായും പോലീസ് വക്താവ് മാര്‍ക്കസ് ഗേളാറി പറഞ്ഞു.