അബുദാബി: തലസ്ഥാന എമിറേറ്റില്‍ സ്‌കൂളുകളുടെ പരിസരങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രമീകരണം വരുത്തി നഗരസഭ. സ്‌കൂളുകളുടെ പരിസരപ്രദേശങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് മണിവരെയായിരിക്കും നിരോധനം ഉണ്ടാവുക. വിദ്യാര്‍ത്ഥികളുടെ സുഗമമായ പഠനത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുകയില്ലെന്നാണ് അബുദാബി നഗരസഭ വ്യക്തമാക്കുന്നത്.
ഇതുപ്രകാരം സ്‌കൂളുകളുടെ പരിസരങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ സമയക്രമത്തിലാണ് നഗരസഭ മാറ്റം വരുത്തിയിരിക്കുന്നത്. സ്‌കൂളുകളുടെ പരിസരങ്ങളില്‍ ശബ്ദമലിനീകരണം കര്‍ശനമായും നിയന്ത്രിക്കപ്പെടും. അന്താരാഷ്ട്ര നിബന്ധനക്കപ്പുറമുള്ള യാതൊരുവിധ ശബ്ദമലിനീകരണവും അനുവദിക്കപ്പെടുന്നതല്ലെന്നും, നിര്‍മ്മാണ മേഖലകളില്‍ ശബ്ദമലിനീകരണവും അന്തരീക്ഷ മാലിന്യങ്ങളും ഇല്ലാത്ത വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കണമെന്നുമാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.