ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം കൗണ്‍സിലര്‍മാര്‍ ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയെന്ന് റിപ്പോര്‍ട്ട്. ടൗണ്‍ ഹാളിന്റെ പൂട്ടു പൊളിച്ച് സാധനങ്ങള്‍ കൊണ്ടു പോയെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്.
ഈ മാസം 11 നാണ് സംഭവം നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീജിത്ര, കെ.ജെ പ്രവീണ്‍, സൗമ്യ രാജ് എന്നിവര്‍ക്കെതിരെയാണ് ആരോപണം.
മൂന്നു പേര്‍ക്കെതിരെയും പരാതി നല്‍കുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎം കൗണ്‍സിലര്‍മാര്‍ പറയുന്നത്.