ജീവനക്കാരന് കോവിഡ്; തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം പൂന്തുറയിലും നൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിനിടെ കാസര്‍കോട് മരിച്ച വ്യക്തിയുടെ രണ്ടാമത് പരിശോധനാ ഫലവും പോസിറ്റീവായി.

കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബിഎം അബ്ദുള്‍ റഹ്മാനാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടക ഹുബ്ലിയിലെവ്യാപാരിയായ ഇദ്ദേഹം രണ്ടുദിവസം മുമ്പാണ് മരിച്ചത്. കേരളത്തില്‍ ആരുമായി ഇയാള്‍ക്ക് സമ്പര്‍ക്കമില്ലെന്നാണ് വിവരം. ഇദ്ദേഹത്തിന് രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Top