munnar encroachment cpi against mm mani

cpi

ഇടുക്കി: കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ല നില നില്‍ക്കുന്നതെന്ന് എംഎം മണി ഓര്‍ക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍.

ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല. റവന്യു വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ മന്ത്രിസഭയില്‍ പറയണം. മൂന്നാറില്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമാണ്.

സിപിഐക്കെതിരായ എംഎം മണിയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

Top