മൂന്നാറിലെ കയ്യേറ്റം ഒഴുപ്പിക്കല്‍; റവന്യൂ വകുപ്പ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന് സിപിഎം

KODIYERI

തിരുവനന്തപുരം: മൂന്നാറില്‍ അനധികൃതമായി കയ്യേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കല്‍ വിഷയത്തില്‍ റവന്യൂ വകുപ്പിനെതിരെ സിപിഎം രംഗത്തെത്തി. റവന്യൂ വകുപ്പ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന നിലപാടുമായിട്ടാണ് സിപിഎം രംഗത്തെത്തിയത്.

സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണു പരാമര്‍ശം.

ജില്ലാ കലക്ടറും സബ് കലക്ടറും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നും പട്ടയവിതരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും സിപിഎം ആരോപിക്കുന്നു.

കൂടിയാലോചനകളില്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും സിപിഎം വ്യക്തമാക്കുന്നുണ്ട്.

Top