മൂന്നാര്‍ കൈയേറ്റം; കയ്യൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതി വരുമെന്ന് റവന്യൂമന്ത്രി

chandrasekharan

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റക്കാരെ സംരക്ഷിച്ചാല്‍ കയ്യൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതി വരുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍.

കൈയേറ്റഭൂമി ഒഴിപ്പിക്കുകയെന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യവും ഉത്തരവാദിത്തവുമാണ്, അതില്‍ നിന്നും പിന്നോട്ടു പോകാനാകില്ല.

ഒരു ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് കൈയേറ്റം ഒഴിപ്പിക്കല്‍ തടസപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാറില്‍ കയ്യേറ്റത്തിനെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു റവന്യൂമന്ത്രി.

Top