കൊച്ചി: മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍.
പ്രാദേശിക രാഷ്ട്രീയ നേതൃത്വം നിയമവിരുദ്ധമായും ഇടപെടുന്നുവെന്നും ഈ സാഹചര്യത്തില്‍ രേഖകളും നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ സാധിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടയഭുമി കൃഷി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി. ഏഴിമല കാടുകളിലടക്കം വ്യാപക കയ്യേറ്റം നടക്കുന്നുവെന്നും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്നും ശുപാര്‍ശയിലുണ്ട്.