munnar land issue tomorrow strike

മൂന്നാര്‍: മൂന്നാര്‍ ജനതയെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നതിനെതിരെ സമരം.

മൂന്നാറില്‍ നാളെ കടകളടച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ വൈകിട്ട് മൂന്നിന്‌ പ്രതിഷേധ കൂട്ടായ്മയും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

വിവിധ മത വ്യാപാര സംഘടനകളുടെ പേരിലാണ് സമരത്തിന്റെ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ സമാന മാതൃകയില്‍ പ്രതിഷേധിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

മാധ്യമങ്ങള്‍ മൂന്നാറിലെ ജനങ്ങളെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്.

Top