munnar land issue

കൊച്ചി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പൊളിച്ചു മാറ്റിയ മൂന്ന് റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. എന്നാല്‍ കയ്യേറ്റം നടന്ന ഭൂമിയാണെങ്കില്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് നിയമാനുസൃതമായ നടപടികള്‍ കൈക്കൊള്ളാമെന്നും കോടതി വ്യക്തമാക്കി.

റിസോര്‍ട്ട് പൊളിച്ചതിനെ ചോദ്യം ചെയ്ത് ആനവിരട്ടി വില്ലേജിലെ അബാദ് റിസോര്‍ട്‌സ്, പള്ളിവാസലിലെ മൂന്നാര്‍ വുഡ്‌സ്, ചിന്നക്കനാലിലെ ക്ലൗഡ് 9 എന്നീ റിസോര്‍ട്ടുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിച്ചത് നടപടികള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

Top