കനത്ത മഴയും മണ്ണിടിച്ചിലും, നേ​ര്യ​മം​ഗ​ലം- മൂ​ന്നാ​ർ റോ​ഡി​ൽ ഗതാഗതത്തിന് താല്കാലിക നിരോധനം

നേര്യമംഗലം: കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് നേ​ര്യ​മം​ഗ​ലം- മൂ​ന്നാ​ർ റോ​ഡി​ൽ ഗ​താ​ഗ​ത​ത്തി​നു താ​ത്കാ​ലി​ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കൊച്ചി-ധനുഷ്‌കോടി ദേശീയപാത നേര്യമംഗലത്ത് താത്കാലികമായി അടച്ചു.

പ​ള്ളി​വാ​സ​ലി​നു സ​മീ​പം ര​ണ്ടാം മൈ​ലി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

മണ്ണാര്‍ക്കാട്-അട്ടപ്പാടി ചുരം റോഡിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തിലൊഴിച്ച് മലയോരമേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. രാ​ത്രി ഏ​ഴു​മു​ത​ൽ രാ​വി​ലെ ഏ​ഴു​വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം.

 

Top