മൂന്നാര്‍: പൊമ്പിളൈ ഒരുമൈ നിരാഹാരം അവസാനിപ്പിച്ചു. എന്നാല്‍ മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് സത്യാഗ്രഹം തുടരും.
മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനക്കെതിരെ സമരം ചെയ്ത പൊമ്പിളൈ ഒരുമൈ സമരക്കാരെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബലംപ്രയോഗിച്ച് ആശുപത്രിയിലാക്കിയിരുന്നു. എന്നാല്‍ ചികിത്സ നിഷേധിച്ച് ഇവര്‍ ആശുപത്രി വിട്ട് വീണ്ടും സമരപന്തലിലേക്ക് എത്തുകയായിരുന്നു. സത്യാഗ്രഹം തുടരാനാണ് ഇവരുടെ തീരുമാനം.
ഒരാളെ രാവിലെയും ബാക്കി മൂന്നു പേരെ വൈകിട്ടുമായി പോലീസാണ് ആശുപത്രിയിലാക്കിയത്.
ദിവസങ്ങളായി നടത്തുന്ന നിരാഹാര സമരം മൂലം അവശനിലയിലായതിനെ തുടര്‍ന്നാണ് പൊമ്പിളൈ ഒരുമ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിന് തയാറായിരുന്നില്ല.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോമതിയും കൗസല്യയും ഡോക്ടര്‍മാരോട് സഹകരിച്ചിരുന്നില്ല.