ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം അമ്പത്തൊന്നായി. രക്ഷാ പ്രവര്‍ത്തകര്‍ പുഴയില്‍ നിന്നാണ് മൃതദേഹം വീണ്ടെടുത്തത്. ഇനി 19 പേരെ കൂടി കണ്ടെത്താനുണ്ട്. തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
കനത്ത മഴയും വെള്ളക്കെട്ടും ഉരുള്‍പ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമൊക്കെയാണ് തെരച്ചില്‍ ദുഷ്‌കരമാക്കുന്നത്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.