മൂന്നാര്‍: മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞു വീണ സ്ഥലത്ത് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്കു തിരിച്ചു. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നാലു പേരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തു. 83 പേര്‍ സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം.