മൂന്നാര്‍: മൂന്നാര്‍ ടൗണിലേയും പഴയമൂന്നാറിലേയും ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന. സബ് കളക്ടര്‍,മൂന്നാര്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നതിനായാണ് സംഘം മൂന്നാര്‍ ടൗണില്‍ പരിശോധനകള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പഴയ മൂന്നാര്‍ മൂലക്കടയില്‍ നടത്തിയ പരിശോധനയില്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും പിടിച്ചെടുക്കുകയായിരുന്നു.
തുടര്‍ന്ന് സമീപത്തുള്ള പ്രമുഖ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കോഴിയിറച്ചിയും കാലാവധി കഴിഞ്ഞ ഭക്ഷണവും പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. മാത്രമല്ല ഇവരില്‍ നിന്നും തല്‍ക്ഷണം 10000 രൂപ പിഴയും ഈടാക്കി. 15 വരെയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കച്ചവടസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയത്. ആദ്യഘട്ടമെന്ന നിലയിലാണ് പിഴകള്‍ ഈടാക്കിയത്. വരും ദിവസങ്ങളില്‍ ബോധവത്കരണ ക്ലാസുകളടക്കം നല്‍കി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു.