മൂന്നാര്‍ : മൂന്നാറില്‍ വിനോദ സഞ്ചാരത്തിന് പോയ സ്ത്രീകളടക്കമുള്ള സംഘത്തെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. ഓണ്‍ലൈന്‍ വഴി ഹോട്ടലില്‍ റൂം ബുക്ക് ചെയ്തുവെങ്കിലും നല്‍കാന്‍ തയാറാകാത്തത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണം. സംഭവത്തില്‍ നാല് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു
സര്‍ക്കാര്‍ ജീവനക്കാരും എറണാകുളം സ്വദേശികളുമായ ഓം പ്രകാശ്, ജഗദീഷ് കുമാര്‍, അജയകുമാര്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് മൂന്നാറിലെ എസ്.എന്‍ ഹോട്ടലില്‍ ജീവനക്കാരുടെ മര്‍ദനമേറ്റത്.
കാലടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുറി ബുക്ക് ചെയ്ത സമയം കഴിഞ്ഞാണ് ഇവര്‍ എത്തിയതെന്നും മറ്റ് ഹോട്ടലുകളില്‍ താമസം ശരിയാക്കാമെന്ന് പറഞ്ഞുവെങ്കിലും ഇത് അംഗീകരിക്കാതെ സന്ദര്‍ശകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.