ഇടുക്കി: കൊറോണ പടരുന്ന സാഹചര്യത്തില്‍ സന്ദര്‍ശകര്‍ എത്തുന്ന മൂന്നാറിലെ കച്ചവടസ്ഥാപനങ്ങള്‍ അടച്ചു. ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ തുടങ്ങിയവയാണ് അടച്ചത്.
മൂന്നാര്‍ ഇക്കാനഗറിലെ കെറ്റിഡിസി റിസോര്‍ട്ടില്‍ താമസിച്ച വിദേശ പൗരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് പൂട്ടാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശികളാണ് ഇവിടങ്ങളില്‍ കൂടുതലും എത്തുക.
അതേസമയം ഇവിടങ്ങളില്‍ താമസിക്കുന്ന വീട്ടുകാര്‍ പലരും രാവിലെ പുറത്തിറങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവില്ലില്ലെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. മൂന്നാര്‍ കോളനി കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.