മൂന്നാര്‍ കൈയേറ്റം ;സര്‍വകക്ഷി യോഗ തീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പി.ടി. തോമസ് ആണ് നോട്ടീസ് നല്‍കിയത്.

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ തുടരുകയാണെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു. കൈയേറ്റമൊഴിപ്പിക്കലിന് യതൊരു തടസവും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിടില്ലെന്നും മന്ത്രി അറിയിച്ചു.

Top