തൃശ്ശൂര്‍: കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ മാതൃഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കണമെന്ന് മുരളി തുമ്മാരക്കുടി. കേരളത്തിന് ഏറ്റവും തിളങ്ങാന്‍ പറ്റിയ പാര്‍ലമെന്റ് ആണിത് എന്നും അതുകൊണ്ട് തന്നെ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനായി മാതൃഭാഷ സംസാരിക്കണമെന്നുമാണ് തുമ്മാരക്കുടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
എംപിമാര്‍ ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള പരിചയക്കുറവ് കാരണം നോക്കി വായിക്കുകയും തപ്പിത്തടയുകയും ചെയ്യുന്നത് പതിവാണ്. ഇത് കേട്ടിരിക്കുന്നവര്‍ക്കൊക്കെ ഇവര്‍ വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തവര്‍ ആണെന്ന് തോന്നുമെന്നും, അതേസമയം മലയാളത്തില്‍ സംസാരിച്ചാല്‍ അത് ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും ഒക്കെ തര്‍ജ്ജമ ചെയ്യാനുള്ള സംവിധാനങ്ങള്‍ പാര്‍ലിമെന്റിലുണ്ടെന്നും ചിന്തകള്‍ ഉള്ള, ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം ഉള്ള ആളുകള്‍ ആണ് എന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുന്നത് അപ്പോഴാണെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.