തിരുവനന്തപുരം: കെ എം മാണിക്കെതിരെ വിമര്‍ശനവുമായി വീണ്ടും വി മുരളിധരന്‍ രംഗത്ത്. മാണി അഴിമതിക്കാരനാണോയെന്ന് സംസ്ഥാന പ്രസിഡന്റ് പറയട്ടെയെന്ന് മുരളിധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മാണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുരളിധരന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, മാണിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് സംസാരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ആരുടേതായാലും സ്വീകരിക്കുമെന്ന് മുരളിധരന്‍ പറഞ്ഞു. അത് കള്ളന്റെതായാലും, കൊലപാതകിയുടേതായാലും വോട്ടു സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.