ഷുഹൈബ് വധത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ എകെജി സെന്ററിലെത്തുമെന്ന് മുരളീധരന്‍

കൊല്ലം: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അറിയാതെ കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടക്കില്ലെന്ന് കെ മുരളീധരന്‍. ഷുഹൈബ് വധത്തെ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ അവസാനം എകെജി സെന്ററിലേക്കും സെക്രട്ടറിയേറ്റിലേക്കും പൊലീസ് എത്തുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ ഇത്തരം കാര്യങ്ങളില്‍ മൗനം തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്ത് എവിടെ നടക്കുന്നതിനെ പറ്റിയും അഭിപ്രായം പറയും എന്നാല്‍ കണ്‍മുന്നില്‍ നടക്കുന്നതിനെ പറ്റി ഒരു അഭിപ്രായം പോലും പറയാത്ത അവസ്ഥയാണ് മുഖ്യമന്ത്രിയുടേത്. അതുകൊണ്ടുതന്നെയാണ് അന്വേഷണം തേച്ച്മാച്ച് കളയാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയ്ക്കകത്തും പുറത്തും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

Top