തിരുവനന്തപുരം: ബാര്‍ കോഴ സമരത്തില്‍ മാണിക്കെതിരെ സമരം ചെയ്ത് തല്ലു കൊണ്ട യുവമോര്‍ച്ച പ്രവര്‍ത്തകരോട് മുരളീധരന്‍ മാപ്പു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബിജെപി ഇരട്ടമുഖമുള്ള പാര്‍ട്ടിയാണ്. മുരളീധരന്റെ പ്രസ്താവന ഇതിനുള്ള തെളിവാണ്. ബിജെപി കേന്ദ്ര നേതൃത്വവും മാണിയും തമ്മില്‍ ധാരണയായെന്നും കോടിയേരി പറഞ്ഞു.
ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ കൂടി ബാര്‍ കോഴ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം.മന്ത്രി കെ ബാബുവിനെതിരെ നടപടിയില്ലെങ്കില്‍ സഭയില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും കോടിയേരി പറഞ്ഞു.
.