കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍

കൊല്ലം: കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍. ശാസ്താംകോട്ട കാവേരി ക്രഷര്‍ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശൂരനാട് ആയിക്കുന്നം ശിവന്‍കുട്ടി നായരെ കൊലപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി രാജു സര്‍ക്കാര്‍ ആണ് സിക്കിമില്‍ വച്ച് പിടിയിലായത്.

കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി 15000 രൂപയും മൊബൈല്‍ ഫോണും പ്രതി തട്ടിയെടുത്തിരുന്നു.

2013 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണിന്റെ വിവരങ്ങള്‍ ശേഖരിച്ചതില്‍ പശ്ചിമബംഗാള്‍ കേന്ദ്രീകരിച്ച് പ്രതിയുടെ സാന്നിധ്യം തിരിച്ചറിയുകയും അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Murder accused: State employee arrested

Top