murder-ankamaly

murder

അങ്കമാലി: അങ്കമാലി കറുകുറ്റിയില്‍ ഭാര്യയേയും മകനെയും തല്ലികൊന്ന വൃദ്ധന്‍ പിടിയില്‍. എസി ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കറുകുറ്റി സ്വദേശിയായ പോളിനെ(81) പൊലീസ് കസ്റ്റഡിയിലെടുത്തു.

എസി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മൂത്തപ്പോഴാണ് ഇയാള്‍ ഭാര്യ മേരി മകന്‍ തോമസ് എന്നിവരെ കൊലപ്പെടുത്തിയത്. വൈദ്യുതിനിരക്ക് അധികമാകുന്നതിനാല്‍ എസി ഉപയോഗിക്കരുതെന്ന് പോള്‍ ഭാര്യയ്ക്കും മകനും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ എസി ഓണ്‍ ചെയ്തതാണ് തര്‍ക്കത്തിലെത്തി കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Top