വാക്കുതര്‍ക്കം:വളപട്ടണത്ത് തമിഴ്‌നാട് സ്വദേശി കുത്തേറ്റ് മരിച്ചു

knife

കണ്ണൂര്‍: വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു. വളപട്ടണത്ത് താമസിക്കുന്ന തമിഴ്‌നാട് ചിന്നസേലം സ്വദേശി പെരിയസ്വാമി (49) യാണു മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

വളപട്ടണം ടൗണില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ പരിചയക്കാരായ രണ്ടുപേരുമായി വാക്കുതര്‍ക്കമുണ്ടാകുകയും റോഡില്‍ വച്ച് ഉന്തുംതള്ളും നടക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടുപേരില്‍ ഒരാള്‍ കമ്പികൊണ്ട് തലയ്ക്കടിക്കുകയും മറ്റൊരാള്‍ കത്തികൊണ്ട് വയറില്‍ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെരിയസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി വളപട്ടണത്ത് ആക്രി കച്ചവടം നടത്തിവരികയായിരുന്നു പെരിയസ്വാമി.

Top