Murder-Atingal

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ അടിച്ചുകൊന്നു. വക്കം മണക്കാട് വീട്ടില്‍ ഷബീറാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ വക്കം റെയില്‍വെക്രോസിന് മുന്നിലാണ് സംഭവം. ബൈക്കിലെത്തിയ ഷബീറിനെയും സുഹൃത്തിനേയും നാലംഗ സംഘം തടഞ്ഞ് തല്ലിവീഴ്ത്തുകയായിരുന്നു. ഷബീറാണ് ബൈക്ക് ഓടിച്ചിരുന്നത്. അടിയേറ്റ് നിലത്തുവീണ ഷബീറിനെ അതിക്രൂരമായി തല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോധരഹിതനായി വീണ ഷബീറിനെ ഒരാള്‍ കാലില്‍ പിടിച്ച് ഉയര്‍ത്തുകയും മറ്റൊരാള്‍ ഈ സമയം ഇരുമ്പു പൈപ്പ് കൊണ്ട് ദേഹമാസകലം അടിക്കുകയുമായിരുന്നു.
അടിച്ചുകൊല്ലടാ എന്ന് അക്രമികള്‍ വിളിച്ചുപറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികള്‍ രക്ഷപെട്ട ശേഷം ഷബീറിനെ നാട്ടുകാരാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇന്നുച്ചയോടെയാണ് ഷബീര്‍ മരിക്കുന്നത്. ഷബീറിനൊപ്പമുണ്ടായിരുന്ന ഉണ്ണിക്കൃഷ്ണനും മര്‍ദനേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഉണ്ണിക്കൃഷ്ണന്റെ നില ഗുരുതരമാണ്‌

Top