murder attempt against ex sfi activist

തിരുവനന്തപുരം: ധനുവച്ചപുരത്ത് എസ്.എഫ്.ഐയില്‍ നിന്നും യുവമോര്‍ച്ചയിലേക്ക് മാറിയ പ്രവര്‍ത്തകന് നേരെ വധശ്രമം. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് ആരോപണം. യുവമോര്‍ച്ച ചാരുവിളാകം യൂണിറ്റ് സെക്രട്ടറി ശരത്തിനാണ്(19) വെട്ടേറ്റത്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘം ശരത്തിനെ വാളുപയോഗിച്ചു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ശരത്തിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ധനുവച്ചപുരം ഐ.ടി.ഐയിലെ സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ശരത്ത് അടുത്തിടെയാണ് യുവമോര്‍ച്ചയില്‍ ചേര്‍ന്നത്. സംഭവത്തിന് പിന്നില്‍ പാര്‍ട്ടി മാറിയതിന്റെ വൈരാഗ്യമാകാം കാരണമെന്ന് പോലീസ് സംശയിക്കുന്നു.

Top