കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തല്‍ കേട്ട് പൊലീസുകാര്‍ ഞെട്ടി. തെലങ്കാനയിലെ മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്‌പേട്ടിലുള്ള സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍ മുഹമ്മദ് യൂസഫാണ് താന്‍ ഇതിനു മുമ്പ് നടടത്തിയ 12 കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
ചിത്രകാരനെന്ന് പരിചയപ്പെടുത്തിയാണ് മുഹമ്മദ് യുസഫ് ആളുകളെ തന്റെ വലയിലാക്കുന്നത്. ഇതിന് ശേഷം പല കാര്യങ്ങള്‍ പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇവരെ എത്തിക്കും. നിധിയുടെ ശേഖരം കാണിച്ച് തരാം, കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിച്ച് തരാം എന്നൊക്കെയുള്ള വാഗ്ദാനം നല്‍കി എത്തിക്കുന്ന ഇരയുടെ കണ്ണില്‍ യൂസഫ് ആദ്യം മുളക്‌പൊടി വിതറും. തുടര്‍ന്ന് കല്ല് കൊണ്ട് തലയിലടിച്ചാണ് കൊലപാതകം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം ഇരകളുടെ കൈയിലെ പണവും ആഭരണങ്ങളും മൊബൈലും കവര്‍ച്ച ചെയ്ത് കടന്നു കളയും. രണ്ട് ഭാര്യമുണ്ടായിരുന്ന യൂസഫ് ലഹരിക്ക് അടിമപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. പുളി വില്‍പന നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൂടിയതോടെ പ്രതിയുടെ സ്വാഭാവത്തിലും മാറ്റങ്ങള്‍ വന്നു.
കൊലപ്പെടുത്തിയ മൂന്ന് പേരുടെ ഭാര്യമാരുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. നവാബ്‌പേട്ട് സ്‌കൂളിലെ തൂപ്പുകാരനായിരുന്ന കെ. ബാലരാജിനെ (52) കൊലപ്പെടുത്തിയ കേസിലാണ് യൂസഫ് ഇപ്പോള്‍ പിടിയിലായത്. ആടുകളെ വളരെ തുച്ഛമായ തുകയ്ക്ക് വാങ്ങി തരുന്ന ആളെ പരിയപ്പെടുത്താം എന്ന് പറഞ്ഞ് ബാലരാജിനെ യൂസഫ് വനത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
കൊലയ്ക്ക് ശേഷം ബാലരാജിന്റെ പക്കലുണ്ടായിരുന്ന 14,000 രൂപയും ഫോണും തട്ടിയെടുക്കുകയും ചെയ്തു. ഈ ഫോണിന്റെ ഐഎംഇ നമ്പര്‍ ഉപയോഗിച്ചാണ് പൊലീസ് കൊലപാതകയിലെ കണ്ടെത്തിയത്.