ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ പ്രതികളായവര്‍ക്ക് സ്വീകരണം നല്‍കിയ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരെ വിമര്‍ശനവുമായി പിതാവും മുന്‍ ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ രംഗത്ത്.
കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതികളായ എട്ടുപേര്‍ക്ക് ഹൈക്കോടതി ജാമ്യം അമുവദിച്ചിരുന്നു. പ്രാദേശിക ബി ജെ പി നേതൃത്വമാണ് ഇവര്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത ജയന്ത് സിന്‍ഹ പ്രതികളെ ഹാരമണിയിക്കുകയും മധുരം നല്‍കുകയും ചെയ്തിരുന്നു.
ജയന്തിന്റെ ഈ നടപടിക്കെതിരെ യശ്വന്ത് സിന്‍ഹ രംഗത്തെത്തുകയായിരുന്നു. ജയന്തിന്റെ പ്രവര്‍ത്തിയെ തനിക്ക് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘നേരത്തെ, ‘മിടുക്കനായ മകന്റെ’ ‘കഴിവുകെട്ട പിതാവായിരുന്നു’ ഞാന്‍. ഇപ്പോള്‍ ആ റോളുകള്‍ പരസ്പരം മാറിയിരിക്കുകയാണ്. ഞാന്‍ എന്റെ മകന്റെ പ്രവര്‍ത്തിയെ അംഗീകരിക്കുന്നില്ല. പക്ഷെ എനിക്കറിയാം ഇതുപോലും വലിയ അധിക്ഷേപങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന്. നിങ്ങള്‍ക്ക് ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല, യശ്വന്ത് സിന്‍ഹ പറഞ്ഞു.