വധഗൂഢാലോചനാകേസ്; സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി രേഖമൂലം ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്കു ശേഷം ദിലീപിന്റെ അഭിഭാഷകന്‍ അധികവാദങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അത് രേഖമൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് അഭിഭാഷകന്‍ മുഖേന മറുപടി കോടതിയില്‍ ഇന്ന് ഫയല്‍ ചെയ്തത്. ഇന്നും നാളെയും ഇതുപരിശോധിക്കും. പ്രോസിക്യൂഷന്റെ വാദം കൂടി പരിഗണിച്ച് കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയും.

 

 

Top