അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ ഫെബ്രുവരി 23ന് നടപ്പാക്കും

death penalty

പെന്‍സില്‍ വാനിയ: അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 23 ന്. പത്തുമാസം പ്രായമുള്ള കുഞ്ഞിനേയും, അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് ആന്ധ്രാക്കാരനായ രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷ പെന്‍സില്‍ വാനിയ മോണ്‍ട്‌ഗോമറി കൗണ്ടിയില്‍ 23 ന് നടപ്പാക്കുന്നത്.

ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധ ശിക്ഷക്ക് വിധേയനാക്കുന്നത്. രഘു നന്ദനും, ഭാര്യയും താമസിപ്പിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട-ലത ദമ്പതിമാരുടെ പത്തുമാസമുള്ള കുഞ്ഞിനെയും, കുഞ്ഞിന്റെ അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

കുട്ടിയ തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയുവാന്‍ ശ്രമിച്ച കുഞ്ഞിന്റെ അമ്മൂമ്മയെ കുത്തിക്കൊലപ്പെടുത്തുകയും, തുടര്‍ന്ന് പത്തുമാസമുള്ള കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ച് സ്യൂട്ട് കേസില്‍ ആക്കി അപ്പാര്‍ട്ട്‌മെന്റിലെ ജിമ്മില്‍ വെക്കുകയുമായിരുന്നു.

ഗാബ്ലിങ്ങ് നടത്തി 35000 ഡോളര്‍ കടം വരുത്തിയത് വീട്ടുന്നതിന് കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50000 ഡോളര്‍ മാതാപിതാക്കളില്‍ നിന്നും ആവശ്യപ്പെടാന്‍ രഘുനന്ദന്‍ തീരുമാനിക്കുകയായിരുന്നു. 2012 ല്‍ നടന്ന കേസ്സില്‍ 2014 ലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Top