കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് സഹോദരന്‍ സുലൈമാന്‍. ഒരു പാര്‍ട്ടിയിലും ജേഷ്ഠന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സിപിഎം കുപ്രചാരണം നടത്തുകയാണെന്നും സുലൈമാന്‍ പറഞ്ഞു.
കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ബഷീറിന്റെ കപ്പ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ബഷീറിന്റെ സഹോദരി പറഞ്ഞത്. തുടര്‍ന്ന്, കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎം ആരോപണത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.