വസ്തുതര്‍ക്കത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

murder

തിരുവനന്തപുരം : ആറ്റിങ്ങല്‍ പള്ളിക്കലില്‍ അയല്‍വാസികള്‍ തമ്മില്‍ വസ്തുതര്‍ക്കത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ആലിസ് മന്‍സിലില്‍ നജീമാണ് മരിച്ചത്. അതിര്‍ത്തി കേറ്റി കെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ നജീബിന്റെ സഹോദരന്‍ നൈസാമിനും കുത്തേറ്റിട്ടുണ്ട്. ഇവരും പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരുടെ അയല്‍വാസികളായ ഷെഹീന്‍, ഷാഹുല്‍ ഹമീദ് എന്നിവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു.

Top