പുരുലിയ: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വൈദ്യുതപോസ്റ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യ ചെയ്തതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി ബിജെപി. സംഭവം കൊലപാതകമാണെന്നും കൊലപാതകികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് പൊലീസ് ആത്മഹത്യാ വാദം ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്ദന്‍ ബസു ആരോപിച്ചു. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ദുലാല്‍ കുമാര്‍ എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം വൈദ്യുതപോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു ദിവസത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ ബിജെപി പ്രവര്‍ത്തകനായിരുന്നു ദുലാല്‍. ഇതിനെ തുടര്‍ന്നാണ് ബിജെപി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.