അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കി; സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: ഹൈദരാബാദില്‍ അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി.

ഹൈദരാബാദിന് സമീപത്തെ സെര്‍ലിംഗംപള്ളിയിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ യുവാവും സുഹൃത്തും ഒരുമിച്ച് മദ്യപിച്ചിരുന്നു. അതിനു ശേഷമായിരുന്നു കൊലപാതകം നടന്നത്. യുവാവിന്റെ സഹോദരന്‍ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം യുവാവ് പൊലീസ് സ്‌റ്റേഷനില്‍ സ്വയം കീഴടങ്ങി. ടാക്‌സി ഡ്രൈവറായ യുവാവ് കഴിഞ്ഞ മാസമാണ് സുഹൃത്തിന്റെ ഒളിഞ്ഞുനോട്ടം കണ്ടുപിടിച്ചത്. അതിന് പകരം വീട്ടാന്‍ അവസരം കാത്തിരുന്ന് കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Top