ഹൈദരാബാദ്: മകന്റെ പീഡനം സഹിക്ക വയ്യാതെ അമ്മ മകനെ കൊന്നു. ദിവസവും മദ്യപിച്ച് എത്തുന്ന മകന്‍ ഏല്‍പ്പിക്കുന്ന ശാരീരിക പീഡനം വര്‍ദ്ധിച്ച് വന്നതോടെയാണ് അമ്മ മകനെ കൊന്നത്. ഹൈദരാബാദ് സ്വദേശിയായ ശ്രീനു (25) ആണ് കൊല്ലപ്പെട്ടത്.
ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ശ്രീനു ഇടയ്ക്ക് വച്ച് ജോലി ചെയ്യുന്നത് അവസാനിപ്പിക്കുകയും, അമ്മയില്‍ നിന്ന് പണം വാങ്ങി മദ്യപിക്കുകയും ചെയ്തിരുന്നു.ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെ അമ്മ മരുമകന്റെ സഹായം തേടി. ഇരുവരും ചേര്‍ന്ന് തടി കഷ്ണം കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.