ഹരിയാന: ഹരിയാനയിലെ മേവാത്ത്, നൂഹ് മേഖലകളില്‍ കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ പുറം ലോകമറിയാത്ത 20ഓളം കൊലപാതകങ്ങള്‍ നടന്നതായി നാട്ടുകാര്‍.
പൊലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഗോരക്ഷയുടെ പേരിലുള്ള കൊലപാതകളും ഇക്കൂട്ടത്തിലുണ്ട്.
ഭയംകൊണ്ട് പലരും ഇതുവരെ പരാതിപ്പെടാന്‍ പോലും തയ്യാറായിട്ടില്ല.
ഹരിയാനയില്‍ നൂഹിലെ ഹുസൈന്‍പൂര്‍ ഗ്രാമ നിവാസിയാണ് മുഹമ്മദ് ഇസ്ലാം, ഇദ്ദേഹത്തിന്റെ മകന് മുഷ്താഖ് എന്ന് 25 കാരനായ ക്ഷീരകര്ഷന് ഇക്കൊല്ലം ജനുവരിയിലാണ് ഗോരക്ഷരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ജയ്പൂരില്‍ നിന്ന് പശുക്കളെ വാങ്ങി മടങ്ങവെ നടുറോഡിലിട്ടായിരുന്നു അക്രമം.
മാധ്യമങ്ങളിലൊന്നും ഇന്നേവരെ ഇത് വാര്‍ത്തയായിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന സത്യം.
സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടികള്‍ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല.
മേവാത്തിലെ പുറം ലോകമറിയാത്ത കൊലപാതക കഥകള്‍ മുഷ്താക്കില് ഒതുങ്ങുന്നതല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.